Friday 27 January 2012

ചാരനിറമുള്ള മുടിയിഴകള്‍ തഴുകിയൊരുയാത്ര

ചത്തകണ്ണുകളുള്ള രാത്രിയാണ് നഗരങ്ങളുടേതെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ഇരുട്ടു പറ്റി ഒഴുകുന്ന വഴികളില്‍ പതിയിരിക്കുന്ന കൂര്‍ത്ത നോട്ടത്തിന്‍െറ പൊളളലുകള്‍ മാത്രമായിരുന്നു എന്‍െറ രാത്രിയാത്രകളെ ഏറ്റു വാങ്ങിയിരുന്നത്. കറുത്ത പുകപോലെ കിടന്നുറങ്ങുന്ന റോഡ്. അതിനിടയിലെവിടെയൊക്കെയോ ചായപെന്‍സിലുകള്‍ കൊണ്ട് കോറിയിട്ട മഞ്ഞയും വെള്ളയും കലര്‍ന്ന വരകള്‍. മഞ്ഞപുകപോലെ തുപ്പിവിടുന്ന ലൈറ്റുകള്‍ കണ്ണിലടിച്ച് വാഹനങ്ങള്‍ പോകുന്നത് കുറഞ്ഞു തുടങ്ങി. ചുവപ്പും പച്ചയും മിന്നാമിനുങ്ങുകള്‍ കണ്ണടച്ചു തുറക്കും പോലെ വഴികളില്‍ റിഫ്ളക്ടറുകള്‍ തിളങ്ങി. കഴിഞ്ഞ രാത്രി അവള്‍ക്കൊപ്പം നഗരത്തിന്‍െറ പരിചിതവഴിയില്‍ ഒതു യാത്ര നടത്തിയപ്പോഴാണ് ഉറങ്ങാതെ കണ്ട ആ സ്വപ്നം അനുഭവിച്ചത്.  സത്യത്തില്‍ നമ്മള്‍ കാണുന്ന പകല്‍ കാഴ്ചകളുടെ ഇടങ്ങളിലേക്ക് രാത്രി ഒന്നുപോയാല്‍ അറിയാം എത്ര വിചിത്രമായിട്ടാണ് പ്രകൃതി രാത്രിയുടെ ചിത്രം വരച്ചിട്ടിരിക്കുന്നതെന്ന്.
ചിരിച്ചും വിരിഞ്ഞും ഉല്ലസിച്ചു നില്‍ക്കാറുള്ള നഗര വഴികളള്‍ മഞ്ഞ വെളിച്ചത്തിന്‍െറ മുഖമറയിട്ട്  നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. ഇരുട്ടിന്‍െറ ഇത്തിരിവെട്ടത്തില്‍ നിഴലുകള്‍ ഇഴഞ്ഞു നീങ്ങുന്ന വഴികളില്‍ അവള്‍ യാത്രയുടെ തണുത്ത സാന്നിധ്യമായി എന്നെ ഒപ്പം കൂട്ടി. കറുത്തുതുടുത്ത അവളുടെ കണ്ണുകള്‍ ഉരുട്ടിലെ പുച്ചകളെ പോലെ എന്നെ നയിച്ചു.
ഉറക്കം ഒന്നുരണ്ടുതവണ ചോദിച്ചു യാത്രക്കിടയിലെ മുഖത്തെ മറക്കാന്‍ പറ്റുമോ എന്ന്. പിന്നെ പിന്നാമ്പുറത്തെ ഇരിപ്പിടത്തില്‍ ഉറക്കം കാത്തിരുന്ന ബിരിയാണിയും യാത്ര മുടക്കാന്‍ ചോദ്യങ്ങളിട്ടുകൊണ്ടിരുന്നു. എന്നിട്ടും മധുരതെരുവിന്‍െറ വിജനതയിലെ കറുത്ത സൗന്ദര്യം യാത്രക്ക് പച്ചകൊടി കാട്ടി. മാനാഞ്ചിറയും അരയടത്തുപാലവും തൊണ്ടയാടും പിന്നെ പകല്‍ കണ്ടു മടുത്ത എല്ലാ ഇടങ്ങളും നില്‍ക്കുന്നു മുന്നില്‍ തന്നെ പുത്തന്‍ കുപ്പായമിട്ട് രാത്രയുടെ ചാരവര്‍ണ്ണമുള്ള മുടിയിഴകള്‍ തലോടി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
എത്രയെത്ര വെട്ടങ്ങള്‍ ശബ്ദമില്ലാത്ത യാത്രകള്‍ തണുത്ത് തണുത്ത് ഉറങ്ങാന്‍ കൊതിക്കുന്ന കവലകള്‍ യാത്ര കാല്‍കുഴക്കാതെ അവസാനിക്കും മുന്‍പേ ഉണര്‍ന്നുപോയി പിന്നെ ഇരഞ്ഞിപ്പാലത്തെ പുതിയ വഴിയിലൂടെ ഉറക്കം വീണ്ടും ഫ്ളാറ്റിലേക്ക് കടന്നുവന്നു. 

No comments:

Post a Comment